Translate

2023, സെപ്റ്റംബർ 3, ഞായറാഴ്‌ച

കാഞ്ഞങ്ങാടിനടുത്തുള്ള ഒരു ഫാം ടൂറിസം കേന്ദ്രം .

 

കാസർഗോഡ് കാഞ്ഞങ്ങാട് അടുത്ത്  അഡ്വഞ്ചറസ് ആക്ടിവിറ്റി യോടു കൂടിയ ഒരു ഫാം ഇന്നലെ സന്ദർശിക്കുകയുണ്ടായി. കുറച്ചുനാൾ മുമ്പ് ഇൻസ്റ്റാഗ്രാമിൽ ഒരു സുഹൃത്താണ് ഈ ഒരു ഫാമിനെ പറ്റി സൂചിപ്പിച്ചത് ഇന്നാണ് അത് എക്സ്പ്ലോർ ചെയ്യാൻ സമയം കിട്ടിയത് കൂടെ കോളേജിൽ പഠിപ്പിച്ച സാറും ഉണ്ടായിരുന്നു. സംഭവം അടിപൊളിയാണ് ...

കാഞ്ഞങ്ങാട് -പാണത്തൂർ റൂട്ടിൽ നിന്നും  സോളാർ  പാർക്കിന്റെ അടുത്താണ് ഈ ഫാം പത്തായപുര  സ്ഥിതി ചെയ്യുന്നത്. വെറും ഫാം എന്ന് പറഞ്ഞു തള്ളിക്കളയാൻ വരട്ടെ ഒരു ഇന്റഗ്രേറ്റഡ് ഫാം ടൂറിസം എന്ന് പറയാം.  കയറുമ്പോൾ തന്നെ   മിയവക്കി   ഫോറെസ്റ്റ്  കണ്ടാൽ ശെരിക്കും ഫോറെസ്റ്റ്   പോലെ ഉണ്ട്. ഒരു ഇക്കോ സിസ്റ്റം തന്നെ അതിനകത്തു രൂപപ്പെട്ടിട്ടുണ്ട്  ഒരുപാട് പൂമ്പാറ്റകളും അണ്ണാൻ കുട്ടന്മാരും ജീവികളും അടക്കിവാഴുന്ന ഒരു ചെറിയ സാമ്രാജ്യം അകത്തുനിന്നും കാണാൻ പ്രത്യേകം വഴികൾ ഒന്നുമില്ല സാധാരണ കാട്ടിലെ അവസ്ഥ പോലെ തന്നെ അതിന് ചുറ്റും നമുക്ക് നടന്ന കാണാം. അതുപോലെതന്നെ ഫ്രൂട്ട് ഫോറസ്റ്റ് അതിൻറെ സമീപത്ത് കാണാം.  പിന്നെ ഇവിടെ ഇവരുടെ ഫിഷ്ഫാം ഉണ്ട്, സ്വന്തമായി നമ്മുക്ക് വല ഇട്ട് മീൻ പിടിക്കാം,വേണേൽ ചൂണ്ടായിടാം . അവർ തന്നെ അത് ഗ്രിൽ ചെയ്യേണ്ടേ പരുവത്തിൽ അക്കിത്തരും. തിലോപ്പിയ, കട്ല, ആസാം വാള, ചെമ്മീൻ എന്നിവ ഇവർ കൃഷി ചെയ്യുന്നു. അതും പല കുളങ്ങളിൽ ആയാണ്. കൃത്രിമമായി നിർമ്മിച്ചെടുത്ത  തടാകവും ഇവരുടെ ഫാമിൽ ഉണ്ട് അതിനുചുറ്റും കവുങ്ങുകളാൽ മൂടിട്ടുണ്ട്  രണ്ടുമാസം കഴിഞ്ഞാൽ ആ തടാകത്തിന് കുറുകെ 30 മീറ്റർ സിപ്പ് ലൈൻ  റെഡിയാകും . അതുപോലെതന്നെ. കയാക്കിങ്  സൗകര്യവും ഉണ്ടായിരിക്കും.ഇതിൽ നിറയെ മീൻ ആണ് നമ്മുക്ക് വേണമെങ്കിൽ ബോട്ടിൽ പോയി മീൻ പിടിക്കാം. ഗ്രിൽ ചെയ്യാം.

കൂടാതെ കുളിക്കാൻ പത്മതീർത്ഥം എന്നറിയപ്പെടുന്ന ഒരു കൊച്ചു കുളവും ഉണ്ട് ഒരു   നീലക്കുളം 🥰. ഒരുപാട് കാര്യങ്ങൾ നമുക്ക് നടന്നു കാണാനുണ്ട് അവരുടെ കൃഷി രീതികളും, മൃഗപരിപാലനവും വ്യത്യസ്തതയേറിയതാണ്. നടന്നു നീങ്ങുന്ന വഴികളിൽ വിവിധതരം പച്ചക്കറികൾ പിടിപ്പിച്ചിട്ടുണ്ട്. രണ്ടുമൂന്നു മാസം കഴിഞ്ഞാൽ അത് വളരും ( ഫാമിൽ വരുന്ന ആളുകൾക്ക് സ്വയമേ ഓർഗാനിക് പച്ചക്കറി പറിച്ച് ശേഖരിച്ച് അവസാനം അതിന്റെ വില നൽകിയാൽ മതി ) അതുപോലെതന്നെയാണ് മീനിന്റെ കാര്യവും സ്വന്തമായി ചൂണ്ടയിട്ട് പിടിക്കാം അതിന്റെ ഉപകരണങ്ങളൊക്കെ അവർ പ്രൊവൈഡ് ചെയ്യുന്നതാണ്. ആടുകളുടെ കൂടുകളിൽ കയറി അതിനെ കളിപ്പിക്കാം, ഫുഡ് കൊടുക്കാം അതുപോലെതന്നെ കാസർഗോഡ് കുള്ളൻ പശു, ഗുജറാത്ത് ഗീർ  പശു എല്ലാം ഫാമിൽ  ഉൾക്കൊണ്ടിട്ടുണ്ട്. ഇതിന്റെ നടുവിൽ തന്നെ നമുക്ക് ഹോം സ്റ്റെ കാര്യങ്ങളും അവൈലബിൾ ആണ്. ഇതൊക്കെ എക്സ്പ്ലോർ ചെയ്തു  രാത്രി ക്യാമ്പ് ഫയർ ഒക്കെ ആയിട്ട് ഇവിടെ കൂടാവുന്നതാണ് അതിനായി ഇവർ ടെന്റുകൾ  പണിയുന്നുണ്ട്. കൃഷിയും ഫാമുകളും ഇഷ്ടമുള്ളവർക്ക് സന്ദർശിക്കാൻ പറ്റിയ ഒരു ഇടമാണ്. ( എനിക്ക് പണ്ട് ഇത്തരം കാര്യങ്ങൾ ഭയങ്കര ഇഷ്ടമായിരുന്നു  പണ്ട് അഞ്ചിലും ആറിലും ഒക്കെ ഉണ്ടാകുമ്പോൾ    വീടിനടുത്തുള്ള എസി മോഹനേട്ടന്റെ കണിച്ചിറയിലെ  ഫാമിൽ ഇടയ്ക്ക് അദ്ദേഹത്തിന്റെ കൂടെ പോയി വരാറുണ്ടായിരുന്നു അതാണ് ഇത് കാണുമ്പോൾ ഓർമ്മ വരുന്നത് ) . ഞാനും ഒരു കിലോ പിടക്കണ തിലോപ്പിയ വാങ്ങി 200 രൂപ ആയി. അതുപോലെതന്നെ കൂടെ വന്ന സാറും അവിടുത്തെ ഫുഡ് പ്രോസസിംഗ് യൂണിറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി.

 എല്ലാം ഒരു പ്ലാൻഡ്  ആയിട്ടുള്ള ഒരു ഫാം. അവരുടെത് ആയിട്ടുള്ള കൈഒപ്പുകൾ  അടങ്ങീട്ടുണ്ട്. ഈ ഫാം  നടത്തുന്നത് പി.ഡബ്ല്യു.ഡിയിൽ റിട്ടയർ ചെയ്ത എഞ്ചിനീയർ ആയ വിജയേട്ടനാണ്. കൂടെ  എ.ഇ.ഒ ആയിരുന്ന ഭാര്യ പ്രസന്ന ടീച്ചറും. എട്ടുവർഷം മുമ്പാണ് തുടക്കം കുറിച്ചത് ഫാമിലൂടെ ഒരുപാട് പേർക്ക് ഇവർ ജോലി കൊടുക്കുന്നുണ്ട് മിക്കവരും കൃഷിപ്പണിയും കാര്യങ്ങളും ചെയ്യുന്നവർ. ഇനി സിപ് ലൈനും, കയാക്കിംഗ്,മറ്റു ആക്ടിവിറ്റികൾ  വന്നാൽ കുറെ തൊഴിൽ സാധ്യത ഈ ഭാഗത്തുനിന്നും പ്രതീക്ഷിക്കാവുന്നതാണ്.ഞങ്ങളെ ഫാമിലേക്ക് നയിച്ചത് സച്ചിൻ എന്ന മാലോം സ്വദേശിയാണ് ( ഇത്തരം ഫാമുകളിലെ ടൂറിസം സാധ്യതകൾ പരിശോധിച്ചു ടൂറിസ്റ്റ് സ്പോട്ട് ആക്കുന്ന ഒരു ഏജൻസി ഇദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്) ഇദ്ദേഹത്തിന്റെ ഒരു കൃഷി കുടുംബം ആയതുകൊണ്ട് ( എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് പറഞ്ഞു തന്നു )



 ആർകുവേണേലും ഇവരെ വിളിച്ചു  അങ്ങോട്ടു പോകാവുന്നതാണ് ,മീൻവില്പന മറ്റു കൃഷി വിളകൾ ഒക്കെ ഇവിടുന്ന് വാങ്ങാവുന്നതാണ് ,താമസിക്കാൻ താല്പര്യമുള്ളവർക്ക് ഹോം സ്റ്റേ സൗകര്യങ്ങൾ അവൈലബിൾ ആണ് കുളത്തിൽ കുളിക്കാൻ താല്പര്യമുള്ളവർ തോർത്ത് ഒക്കെ എടുത്തു വന്നാൽ അടിപൊളിയാവും 😄  

'വിജയേട്ടന്റെ നമ്പർ :9447238525


 NB:ഇതൊരു കുഞ്ഞു വിവരണമാണ്.  പ്രൊമോഷനും അല്ല താനും   ,നമ്മുടെ ജില്ലയിൽ  അറിയപ്പെടാത്ത ഒരുപാട് സ്ഥലങ്ങൾ  ഉണ്ട് അതൊക്കെ എന്റെ  ഫോള്ളോവെഴ്സിന് എത്തിക്കാം എന്ന ഒരു ലക്ഷ്യമായെ ഇതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നുന്നുള്ളു അത്യാവശ്യം ഫോട്ടോകളും വീഡിയോകളും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്  

'

 ശ്രീനിവാസ് പൈ





സിപ് ലൈൻ സൈറ്റിൽ നിന്നും ഞാനും സാറും ..പിറകിൽ തടാകം ,തോണിയിൽ മീൻപിടിക്കുന്ന ദൃശ്യവും കാണാം

കമുകുകളാൽ മൂടിക്കിടക്കുന്ന തടാകം ഫ്രെമിൽ സാറും സച്ചിയേട്ടനും  



മറ്റൊരു ഭാഗം 




ചിത്രം  ;രാജപാളയം പട്ടി, ആട് അംഗനവാടി , ഗോശാല ,മീന്പിടിക്കുന്ന രംഗം 





മലമുകളിൽ തട്ടുകളായി ഇവർ കരനെൽ കൃഷിചെയ്യുന്നു ,കൂടാതെ ചുറ്റും റബര് മരങ്ങൾ ഉണ്ട്  ചിത്രത്തിൽ വിജയേട്ടൻ 






പദ്മതീർത്ഥം എന്നറിയപ്പെടുന്ന കുളം ,കുളിക്കാൻ പറ്റിയത് (file photo)


മൽസ്യ കൃഷി .മുകളിൽ പറഞ്ഞ ഇനങ്ങൾ ചെറുപ്രായത്തിൽ ഇതിലാണ് വളർത്തുന്നത് ഇതിനു വേണ്ടി പ്രതേക മിശ്രിതം ചേർത്ത വെള്ളവും ,തുടരെ ഓക്സിജൻ വിതരണവും ആവിശ്യമാണ് 




എനിക്ക് വേണ്ടി തിലോപ്പിയ മീൻ പിടിച്ചപ്പോൾ .....കിലോയ്‌ക് 200  രൂപ 




തിലോപ്പിയ മീങ്കുളം ...ഇരുമ്പുപാലത്തിലെ കൂടി നമ്മുക്  നടക്കാവുന്നതാണ്




ഇതിലുള്ള ചിലചിത്രങ്ങൾ ഇൻറർനെറ്റിൽ നിന്നും എടുത്തതാണ് ,പക്ഷെ ഇതൊക്കെ ഞാൻ  കണ്ടുബോധ്യപ്പെട്ടതാണ് ,പോകുമ്പോൾ ഉച്ചസമയം ആയിരുന്നു അതോണ്ട് ക്യാമെറയിൽ ചിലത് ഒപ്പിയെടുക്കാൻ ബുദ്ധിമുട്ടുണ്ടായി 







 

2 അഭിപ്രായങ്ങൾ: